സൌദിയില്‍ പള്ളിയില്‍ ചാവേര്‍ സ്ഥോടനം

വെള്ളി, 22 മെയ് 2015 (16:53 IST)
സൗദി അറേബ്യയിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം. കിഴക്കന്‍ പ്രവിശ്യയിലെ ഷിയാ പള്ളിയിലാണ് പ്രാര്‍ത്ഥനാസമയത്ത് ആക്രമണം ഉണ്ടായത്. സ്ഥോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് വെള്ളിയാഴ്ച ആയതിനാല്‍ പ്രാര്‍ത്ഥനക്ക് ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. 150 ഓളം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷിയാ വിഭാഗക്കാരുടേതാണ് ആക്രമണം നടന്ന പള്ളി.

വെബ്ദുനിയ വായിക്കുക