'കുട്ടിദൈവം' നോക്കിചിരിച്ചാൽ മരണം ഉറപ്പ്! നമ്മുടെ കുട്ടികൾക്കാണ് ഈ ഗതിയെങ്കിൽ?...

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (15:33 IST)
കുസൃതിക്കുരുന്നുകളായ കുട്ടികളെ ആർക്കും വെറുക്കാൻ കഴിയില്ലെന്നത് സത്യമാണ്. കുരുന്നുകളുടെ നിഷ്ക്കളങ്കമായ പുഞ്ചിരിയിൽ ഏത് കൊലക്കൊമ്പനും വീഴും എന്നും പഴമൊഴിയുണ്ട്. പുഞ്ചിരിക്കാൻ അനുവാദമില്ലാത്ത കുട്ടികളുടെ നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ചിന്തിക്കാൻ കൂടി കഴിയില്ലായിരിക്കാം. എന്നാൽ അങ്ങനെയൊരു സ്ഥലം ഉണ്ട്.
  
പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഒന്നു ചിരിക്കാൻ പോലും അനുവാദമില്ലാതെ ജീവിക്കുന്ന പെൺകുട്ടികളും ഉണ്ട് ഈ കൊച്ചു ലോകത്ത്. നേപ്പാളിലെ പെൺദൈവങ്ങൾക്കാണ് അനുവാദമില്ലാതെ ചിരിക്കാൻ കഴിയാത്തത്. അതിനു പുറകിലുള്ള കാരണമാണ് അതിലും വിചിത്രം. കുട്ടിദൈവങ്ങൾ ആരെയെങ്കിലും നോക്കിചിരിച്ചാൽ അവർ താമസിയാതെ മരണപ്പെട്ടിരിക്കും. 
 
നേപ്പാളിലെ ക്ഷേത്രങ്ങളില്‍ ബാലികമാരെയാണ് ക്ഷേത്രങ്ങളില്‍ ദേവതയാക്കുന്നത്. ഋതുമതിയാകുന്നതുവരെയാണ് ഇവരെ ആരാധിക്കുന്നത്. ഈക്കാലയളവില്‍ ഹിന്ദു ദൈവങ്ങളുടെ തുല്യ സ്ഥാനമാണ് ഇവര്‍ക്ക് ജനങ്ങള്‍ക്കിടയിലും ലഭിക്കുക. ഋതുമതിയായശേഷം ആ പദവിയിലേക്ക് മറ്റൊരു ബാലികയെ തിരഞ്ഞെടുക്കും. ആ കാലയളവ് വരെ ദുസഹനീയമാണ് ഇവരുടെ അവസ്ഥ. ആരോടും മിണ്ടാതെ, പുറംലോകവുമായ് യാതോരു ബന്ധവുമില്ലാതെ ഒന്നു ചിരിക്കാൻ പോലും കഴിയാതെ ജീവിക്കണം.
 
രണ്ടു മുതൽ ആറു വയസുവരെയുള്ള പെൺകുഞ്ഞുങ്ങൾക്കു മാത്രമേ കുമാരികളാകാൻ അവകാശമുള്ളൂ. തലേജു എന്ന ദേവതയുടെ പ്രതിരൂപങ്ങൾ എന്നാണ് പെൺകുട്ടികളെ ജനങ്ങൾ കാണുന്നതും ആരാധിക്കുന്നതും. ദൈവങ്ങളുടെ ഒരു നോട്ടം ഭാഗ്യമായി കാണുന്നവർ അതേ ദൈവങ്ങളുടെ ചിരിയെ ഭയക്കുകയാണ്. 
 
നേപ്പാള്‍ നേവ്രി സമുദായത്തിലെ ശക്യ, ഭട്ടാചാര്യ എന്നീ ജാതിയില്‍പെട്ട ബാലികമാരെയാണ് ദേവീദേവന്മാരുടെ ആരാധനയ്ക്കായി തെരഞ്ഞെടുക്കുന്നത്. ദേവതയായി അവരോധിക്കപ്പെട്ട ശേഷം ചെറു കൊട്ടാരത്തിലെ മുറിയില്‍ ദുര്‍ഗ്ഗാദേവിയുട ആരാധനയിലും പ്രാര്‍ത്ഥനയിലും മുഴുകിയാണ് ഇവര്‍ കഴിയുക. ഉത്സവത്തിനും മറ്റ് പ്രധാന ദിവസങ്ങളിലും മാത്രം സര്‍വ്വാഭരണ വിഭൂഷിതയായി പാരമ്ബര്യ വസ്ത്രമണിഞ്ഞ് പൊതു ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും.
 

വെബ്ദുനിയ വായിക്കുക