ഷാർജയിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം

ശനി, 15 ഏപ്രില്‍ 2017 (07:32 IST)
ഷാർജയിൽ മലയാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അൽ റൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ്തീപ്പിടിത്തം. ഷാർജ- അജ്മൻ പാതയിലാണ് സംഭവം.
 
16 നിലകളുള്ള കെട്ടിട‌ത്തിന്റെ രണ്ട് നിലകൾ പൂർണമായും കത്തിനശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് ആണ് പൂര്‍ണമായും കത്തി നശിച്ചത്. 
 
സമീപ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. കനത്ത പുക പ്രദേശത്ത് പടര്‍ന്നിരിക്കുകയാണ്. അതേസമയം, തീ പടരുവാനുള്ള കാരണം വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക