യാഹൂവിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗികപീഡനത്തിന് പരാതി
ശനി, 12 ജൂലൈ 2014 (15:33 IST)
യാഹൂ കമ്പനിയില്‍ വനിത സൊഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ലൈംഗിക പീഡനത്തിനിരയായെന്ന് പരാതി.യാഹുവിന്റെ പ്രിന്‍സിപ്പല്‍ സൊഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിയിരുന്ന നാന്‍ഷിയാണ് സാന്റ ക്ളാര സുപ്പീരിയര്‍ കോടതിയില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ യാഹു ഓഫീസില്‍ ജോലി നോക്കുന്ന കാലഘട്ടത്തില്‍ യാഹൂ മൊബൈയിലിന്റെ എഞ്ചിയറിംഗ് വിഭാഗത്തിലെ സീനിയര്‍ ഡയറക്ടറായിരുന്ന മരിയ സാംഗ് തന്നെ പീഡിപ്പിച്ചെന്നാണ് നാന്‍ഷി പരാതിയില്‍ പറയുന്നത്.
ഇയാള്‍ തന്നെ ബലം പ്രയോഗിച്ച് സെക്സിലേര്‍പ്പെടുവാനും വദന സുരത്തിലേര്‍പ്പെടുവാനും പ്രേരിപ്പിച്ചെന്നുമാണ് നാന്‍ഷി പരാതിയില്‍ പറയുന്നു . ഇതിന് തയ്യാറാകാതെ വന്നപ്പോള്‍ മോശം പ്രകടന റിപ്പോര്‍ട്ടെഴുതി പ്രതികാരം ചെയ്തെന്നും നാന്‍ഷി പറയുന്നു.
പരാതിപ്പെട്ടെങ്കിലും സാംഗിനെതിരെ കമ്പനി നടപടി സ്വീകരിച്ചില്ലെന്നും അവധിയില്‍ പ്രവേശിച്ച തന്നെ പിരിച്ചുവിടുകയാണുണ്ടായതെന്നും നാന്‍ഷി പറഞ്ഞു. കേസില്‍ യാഹൂ കമ്പനിയേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. തനിക്ക് നഷ്ടപരിഹാരം വേണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നാന്‍ഷി പരാതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാംഗിനെതിരായ പരാതി യാഹൂ നിഷേധിച്ചു.