ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ മകന്‍ അറസ്റ്റില്‍

ചൊവ്വ, 12 ജൂലൈ 2016 (08:30 IST)
ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ മകന്‍ നമാല്‍ രജപക്‌സെയെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തിരിമറി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. 65 കോടി ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് തിരിമറി നടത്തിയെന്ന കുറ്റത്തിനാണ് നമാലിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
 
ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ കൃഷ് ഗ്രൂപ്പുമായുള്ള ഇടപാടിന്റെ പേരിലാണ് അറസ്റ്റ്. 
കൊളംബോയിലെ ഒരു ജില്ലയില്‍ കൃഷ് ഗ്രൂപ്പ് 2013ല്‍ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിക്കായി അന്നത്തെ സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പു വെച്ചിരുന്നു.

വെബ്ദുനിയ വായിക്കുക