പോണ്‍സൈറ്റുകള്‍ ആരാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞത്; വിവരങ്ങള്‍ പുറത്ത്

ബുധന്‍, 5 ഓഗസ്റ്റ് 2015 (20:23 IST)
ഇന്ത്യയില്‍ പോണ്‍സൈറ്റുകള്‍ ആരാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞതെന്നത് സംബന്ധിച്ച്  കൂടുതല്‍ വിവരങ്ങള്‍ പുറത്തു.ജൂലായ് 2014നും ജൂണ്‍ 2015നും ഇടയിലുള്ള തിരച്ചിലുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.പോണ്‍ തിരഞ്ഞ നഗരം, സംസ്ഥാനം എന്നിങ്ങനെ വേര്‍തിരിച്ചുള്ള കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്.

ജൂലായ് 2014നും ജൂണ്‍ 2015നും ഇടയില്‍ മാസം ശരാശരി 4.09 മില്ല്യണ്‍ തിരച്ചിലാണ് ഗൂഗിളില്‍ നടത്തിയത്. ഇതില്‍ പോണ്‍ എന്ന വാക്ക് ഏറ്റവും അധികം തിരഞ്ഞ നഗരം ന്യൂഡല്‍ഹിയാണ്. 16.3 ശതമാനം സെര്‍ച്ചാണ് ന്യൂഡല്‍ഹിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. 8.8% ശതമാനവുമായി ബെംഗളൂര്‍ രണ്ടാം സ്ഥാനത്തും. 8.6 ശതമാനവുമായി  മുംബൈയ് മൂന്നാം സ്ഥാനത്തുമാണ്.പുനെയും കൊല്‍ക്കത്തയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

പോണ്‍ തിരഞ്ഞ സംസ്ഥാനങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍ മുന്‍പില്‍ മഹാരാഷ്ട്ര (23.1%) ആണ്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണ് (10%). മൂന്നാം സ്ഥാനത്ത് ഗുജറാത്തും നാലാം സ്ഥാനത്ത് പശ്ചിമ ബംഗാളുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോണ്‍ തിരയലില്‍ 20 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്നും ഗൂഗിള്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നാലില്‍ മൂന്ന് ശതമാനവും ആളുകള്‍ മൊബൈല്‍ വഴിയാണ് ഇത്തരം സൈറ്റുകള്‍ തിരഞ്ഞിരുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക