പലസ്‌തീനില്‍ റോക്കറ്റു പൊട്ടിത്തെറിച്ച് നാലു മരണം
പലസ്‌തീനില്‍ യുദ്ധത്തില്‍ തകര്‍ന്ന വീടു വൃത്തിയാക്കുന്നതിനിടെ റോക്കറ്റു പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. വ്യാഴാഴ്‌ച ഗാസ മുനമ്പിലായിരുന്നു സംഭവം. യുദ്ധത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്‌ടങ്ങള്‍ മാറ്റുന്നതിനിടെയാണ് അപകടം ഉണ്‌ടായത്. പൊട്ടാതെ കിടന്ന റോക്കറ്റ് എടുത്തുമാറ്റുമ്പോള്‍ അബദ്ധത്തില്‍ പൊട്ടുകയായിരുന്നു.
അപകടത്തില്‍ 43 പേര്‍ക്കു പരിക്കേറ്റു.കഴിഞ്ഞ ഹമാസ്–ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ സേന തൊടുത്ത റോക്കറ്റാണു പൊട്ടിയത്. 50 ദിവസം നീണ്‌ട യുദ്ധത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഈ വീട് തകര്‍ന്നത്.