പാലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ ഇന്നു നിലവില്‍ വരും

തിങ്കള്‍, 2 ജൂണ്‍ 2014 (11:46 IST)
ഫലസ്തീനിലെ ഫതഹ് പാര്‍ട്ടിയും ഗാസ്സയിലെ ഭരണകക്ഷിയായ ഹമാസും ഒന്നിച്ചുകൊണ്ടുള്ള ഐക്യ സര്‍ക്കാറിന്‍െറ സ്ഥാനാരോഹണം ഇന്നു തന്നെ നടക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നു.

അതേ സമയം പുതിയസര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ഇസ്രായേല്‍ നിരസിച്ചു. പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ പാലസ്തീനെ ബഹിഷ്കരിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു.

കഴിഞ്ഞമാസമാണ് ഐക്യസര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഹമാസും ഫതഹ് പാര്‍ട്ടിയും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. 2007ല്‍ ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തതോടെ ഇരുവിഭാഗത്തിനുമിടയില്‍ ഉണ്ടായ വലിയ വിടവുകള്‍ ഇതോടെ ഇല്ലാതാവുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇസ്രായേലിന്‍െറയും ഈജിപ്തിന്‍െറയും കടുത്ത ഉപരോധം മറികടക്കാനുള്ള ശ്രമത്തിലാണ് ഹമാസ് സര്‍ക്കാര്‍.

എന്നാല്‍, ഇസ്രായേലിനെ അംഗീകരിച്ചുകൊണ്ടാണ് തന്‍െറ സര്‍ക്കാര്‍ മുന്നോട്ടുപോവുകയെന്നും ഇസ്രായേലിന്‍െറ നിലനില്‍പിനെ ചോദ്യംചെയ്യുന്ന ഹമാസിന്‍െറ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും പ്രസിസന്‍റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക