ഡ്രോണ്‍ ആക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബുധന്‍, 16 ജൂലൈ 2014 (13:35 IST)
പാകിസ്താനില്‍ യുഎസ് സേന നടത്തുന്ന ഡ്രോണ്‍ മിസൈല്‍ ആക്രമണത്തില്‍ 20 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ദത്തഖേല്‍ മേഖലയിലെ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ വടക്കന്‍ വസീറിസ്താനിലാണ് അമേരിക്കന്‍ സേന ആക്രമണം നടത്തിയത്.

തീവ്രവാദികള്‍ ഒളിച്ചിരുന്ന ഒളികേന്ദ്രങ്ങള്‍ക്ക് മുകളിലേക്ക് മിസൈലുകള്‍ പതിച്ചാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ യുഎസ് സേന നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. യുഎസ് സേനയുടെ ആക്രമണത്തെ പാകിസ്താന്‍ അപലപിച്ചിട്ടുണ്ട്. പാകിസ്താന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണിതെന്ന് പാകിസ്താന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക