ഉള്ളിക്ക് തീപിടിച്ച വില; പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യും

ചൊവ്വ, 28 ജൂലൈ 2015 (14:26 IST)
രാജ്യത്ത് ഉള്ളിയുടെ വില വന്‍ തോതില്‍ വര്‍ധിക്കുകയാണ്. നാസിക്കിലെ മൊത്തവ്യാപാര കമ്പോളത്തില്‍ ഉള്ളി കിലോയ്ക്ക് 15 രൂപയായിരുന്ന വില പെട്ടെന്ന് 25 രൂപയിലേക്ക് ഉയര്‍ന്നു. ഡല്‍ഹിയിലെ മൊത്ത കമ്പോളങ്ങളില്‍ വില 20 രൂപയില്‍നിന്ന് 30 ആയി.

ഈ സാഹചര്യത്തില്‍ പാകിസ്ഥാന്‍‍, ചൈന, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും 10,000 ടണ്‍ ഉള്ളി  ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍  തീരുമാനം. നാഫെഡ് വരുംമാസങ്ങളില്‍ 10,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കരാര്‍ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 28 ലക്ഷം ടണ്‍ ഉള്ളി ശേഖരം ഉണ്ട്. ഇത് രണ്ടുമാസത്തെ ഉപയോഗത്തിന് പര്യാപത്മാകും. അതിനുശേഷം ആന്ധ്രപ്രദേശില്‍നിന്നുള്ള വിളവ് വരുമെന്നാണ് പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക