ബ്രിട്ടീഷ് കോടീശ്വരന്റെ ബഹിരാകാശ പേടകം തകര്‍ന്ന് ഒരാള്‍ മരിച്ചു

ശനി, 1 നവം‌ബര്‍ 2014 (11:07 IST)
ബ്രിട്ടീഷ് കോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ബഹിരാകാശ സഞ്ചാരപേടകം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പേസ്ഷിപ്പിന്റെ പൈലറ്റാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായി പരുക്കേറ്റു. പരീക്ഷണ പറക്കലിനിടെ ആയിരുന്നു അപകടം.
 
ബ്രാന്‍സണ്‍ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുവാന്‍ രൂപവത്ക്കരിച്ച വിര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനി വികസിപ്പിച്ചു വരികയായിരുന്ന ബഹിരാകാശ പേടകമാണ് തകര്‍ന്നത്. മൊജാവ് എയര്‍ ആന്‍ഡ് സ്‌പേസ് പോര്‍ട്ടിന് സമീപമായിരുന്നു അപകടം. 
 
ഇതേമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുടെ റോക്കറ്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നിരുന്നു. ബഹിരാകാശത്തേക്ക് സഞ്ചാരികളെ എത്തിക്കുക വഴി ടൂറിസം മേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ആഗോള സ്വകാര്യ കമ്പനികളുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയായാണ് ഈ അപകടത്തെ വിലയിരുത്തപ്പെടുന്നത്. 
 
സ്‌പേസ്ഷിപ്പ് ടു എന്ന് നാമകരണം ചെയ്ത ബഹിരാകാശ പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെ തകരുകയായിരുന്നുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക