മുറികളില്‍ വൈദ്യുതി പ്രവഹിക്കുന്നു, കുടിക്കാന്‍ മലിനജലം മാത്രം; ഒളിമ്പിക്‍സ് വില്ലേജ് ബഹിഷ്‌കരിക്കുമെന്ന് ഓസ്‌ട്രേലിയ
ഒളിമ്പിക്സ് വില്ലേജിലെ സൌകര്യങ്ങളെ കുറ്റപ്പെടുത്തി ഓസ്ട്രേലിയൻ ടീം. കുടിക്കാന്‍ ലഭിക്കുന്ന മലിന ജലമാണ്. വയറിംഗ് സംവിധാനം മികച്ചതലാത്തതിനാല്‍ താരങ്ങള്‍ക്ക് വൈദ്യുതി ഏല്‍ക്കാന്‍ സാധ്യതയുണ്ട്. താരങ്ങള്‍ക്കായുള്ള സൌകര്യങ്ങള്‍ മോശമായതിനാല്‍ ഓസ്‌ട്രേലിയന്‍ ടീം ഹോട്ടലില്‍ താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഓസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി മേധാവി കിറ്റി ചില്ലർ വ്യക്തമാക്കി.
മതിയായ സൌകര്യങ്ങള്‍ ഇല്ല എന്ന അഭിപ്രായം തങ്ങളുടേത് മാത്രമല്ല. ന്യൂസിലൻഡും ബ്രിട്ടണും സമാന പരാതിയുണ്ട്. ഇതിനാലാണ് തങ്ങള്‍ ഈ തീരുമനമെടുത്തതെന്നും കിറ്റി ചില്ലർ പ്രതികരിച്ചു.
അതേസമയം, പരാതികൾ ഉടൻ തന്നെ പരിഹരിക്കുമെന്ന് ഒളിമ്പിക്സ് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് വില്ലേജ് താരങ്ങൾക്കായി തുറന്നുകൊടുത്തത്. ഓഗസ്റ്റ് 5 നാണ് റിയോ ഗെയിംസിന് തുടക്കം കുറിക്കുന്നത്.