നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍, ഇത്തവണ 30 കുട്ടികള്‍

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (13:18 IST)
നൈജീരിയയിലെ ദുരിതം അവസാനമില്ലാതെ തുടരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഈ രാജ്യത്ത് ബോക്കോഹറാം തീവ്രവാദികള്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും കുറവല്ല. ഇപ്പോഴിതാ നൈജീരിയയില്‍ നിന്ന് വീണ്ടും തട്ടിക്കൊണ്ടു പോകല്‍ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു.

നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോണോയിനിന്ന് 30 കുട്ടികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മഫ ഗ്രാമത്തില്‍നിന്നാണ് തോക്കുധാരികള്‍ ഉള്‍പ്പെട്ടസംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയത്. 17 ഗ്രാമവാസികളെ സംഘം വെടിവച്ചുകൊന്നു. 13 വയസിനുമേല്‍ പ്രായമുള്ള കുട്ടികളാണ് തട്ടിക്കൊണ്ടുപോയവരില്‍ ഏറെയും.

കുട്ടികളെ തട്ടിക്കൊണ്ടുപോയത് ബോക്കോഹറാമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.  ആറു മാസം മുമ്പ് ചിബോക്കില്‍നിന്ന് തട്ടിക്കൊണ്ടുപോയ 200 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ മോചിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതുവരെ ഫലംകണ്ടിട്ടില്ല. ബോകോബറാം തീവ്രവാദികള്‍ 2009 മുതല്‍ 500 ഓളം സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക