നാസയുടെ റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

തിങ്കള്‍, 29 ജൂണ്‍ 2015 (13:51 IST)
നാസുടെ സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഭക്ഷണ സാധനങ്ങളുമായി പോയ വാഹനമാണ് പൊട്ടിത്തെറിച്ചത്. ഫ്‌ളോറിഡയിലെ കേപ് കനാവെറലിലുള്ള ബഹിരാകാശ ക്രന്ദത്തില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

വിക്ഷേപിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ നാസയുടെ ടെലിവിഷന്‍ പുറത്തുവിട്ടു. എന്നാല്‍ അപകടകാണം നാസ വ്യക്തമാക്കിയിട്ടില്ല. കാലിഫോര്‍ണിയയിലെ ഒരു കമ്പനിയാണ് വിക്ഷേപണത്തിന്റെ തല്‍സമയ ദൃശ്യങ്ങള്‍ കാണിച്ചിരുന്നത്. കുതിച്ചുയര്‍ന്ന് മൂന്നു മിനിറ്റിനുള്ളില്‍ തന്നെ റോക്കറ്റ് തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ റോക്കറ്റില്‍നിന്നുള്ള വിഡിയോ ലഭ്യമാകുന്നില്ലെന്ന് കമന്റേറ്റര്‍ അറിയിക്കുകയും ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക