മുംബൈ ഭീകരാക്രമണത്തിന് ശേഷം വോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍

ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (11:03 IST)
മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വോമാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ജമാഅത്തുദ്ദഅ് വയുടെയും ലഷ്കറെ ത്വയ്യിബയുടെയും ക്യാംപുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.
 
മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്‌മൂദ് കസൂരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‍. യു എസ് മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയ്ന്‍ നയിച്ച പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആയിരുന്നു കസൂരിയോട് മകെയ്‌ന്‍ ഇക്കാര്യം പറഞ്ഞത്.
 
'നൈതര്‍ എ ഹ്വാക് നോര്‍ എ ഡോവ്' എന്ന പുതിയ പുസ്തകത്തിലൂടെയാണ് കസൂരി വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈ ഭീകരാക്രമത്തില്‍ വന്‍ പ്രതിഷേധമാണ് ഇന്ത്യയില്‍ നടന്നത്. ജമാഅത്തുദ്ദഅ് വ, ലഷ്കറെ ത്വയിബ എന്നീ സംഘടനകളുടെ ആസ്ഥാനമായ ലഹോറിലെ മുറീദില്‍ ഇന്ത്യ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും മകെയ്ന്‍ പറഞ്ഞതായി കസൂരി പുസ്തകത്തില്‍ പറയുന്നുണ്ട്. 
 
2008 നവംബര്‍ 26നായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള ലഷ്കറെ ത്വയിബ തീവ്രവാദികള്‍ മുംബൈയില്‍ ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക