ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്: മങ്കിപോക്‌സ് രോഗികളുടെ എണ്ണം 1000 കടന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ജൂണ്‍ 2022 (10:15 IST)
മങ്കിപോക്‌സ് രോഗികളുടെ എണ്ണം 1000 കടന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യസംഘടനാ തലവന്‍ ടെട്രോസ് അദാനമാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം വൈറസിനെതിരായ വാക്‌സിനേഷന്‍ നടത്താന്‍ യുഎന്‍ ഹെല്‍ത്ത് ഏജന്‍സി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 
 
രോഗികളുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ഗ്രീസിലാണ് അവസാനമായി ഇപ്പോര്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പോര്‍ച്ചുഗലില്‍ നിന്നുവന്ന ഒരാളില്‍ നിന്നാണ് രോഗം പടര്‍ന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍