ചരിത്രമായി മോഡിയുടെ നേപ്പാള്‍ സന്ദര്‍ശനം

ഞായര്‍, 3 ഓഗസ്റ്റ് 2014 (11:51 IST)
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി നേപ്പാള്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധനമന്ത്രി മോഡിയുടെ യാത്ര ചരിത്രമകുന്നു.  17 വര്‍ഷത്തിനു ശേഷമാണ് തൊട്ടയല്‍പ്പക്കമായ നേപ്പാള്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.  1997 ജൂണില്‍ അന്നത്തെ പ്രധാനമന്ത്രി ഐകെ ഗുജ്‌റാളാണ് അവസാനമായി നേപ്പാള്‍ സന്ദര്‍ശിച്ചത്.

കൂടാതെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അധികാരമേറ്റതിനു ശേഷം നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനും മോഡിയാണ്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ വിവിധ കരാറുകളില്‍ രണ്ടുരാജ്യങ്ങളും ഒപ്പുവെക്കും. നേപ്പാളിന് ഇന്ത്യ സാമ്പത്തികസഹായം പ്രഖ്യാപിച്ചേക്കും.

നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കുമാര്‍ കൊയ്‌രാളയുമായി ചര്‍ച്ച നടത്തുകയും നേപ്പാള്‍ ഭരണഘടനാ സഭയെ അഭിസംബോധന ചെയ്യുകയും ചെയ്യും. തൊണ്ണൂറുകളുടെ ആദ്യം ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ മാത്രമാണ് ഇതിനുമുമ്പ് ഭരണഘടനാസഭയെ അഭിസംബോധനചെയ്ത വിദേശ രാഷ്ട്രത്തലവന്‍.

അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തു
ക എന്നതാണ് മോഡി സര്‍ക്കാരിന്റെ നയം. ഇതനുസരിച്ചാണ് മോഡി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. നേപ്പാളിലെ വ്യാപാരപ്രമുഖരെ സന്ദര്‍ശനത്തിനിടെ മോഡി കാണും. പശുപതിനാഥക്ഷേത്രം സന്ദര്‍ശിക്കുന്ന മോദി, പ്രത്യേകപൂജ നടത്തുമെന്ന് കരുതുന്നു. വിവിധ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വെബ്ദുനിയ വായിക്കുക