കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വരന ഗ്രഹമാണ് ചൂഅവ് ഇന്ന്. എന്നാല്‍ മാനവകുലം ഭൂമിയില്‍ ഉടലെടുക്കുന്നതിനു മുമ്പേ ഭൂമിയിലെന്നതുപോലെ ചൊവ്വയിലും പാതിയോളം ജലമുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭൂമിയിലെ ആര്‍ട്ടിക് സമുദ്രത്തേക്കാളേറെ ജലം ഉള്‍ക്കൊണ്ടിരുന്ന മഹാസമുദ്രം ചൊവ്വയുടെ വടക്കന്‍ അര്‍ധഗോളത്തില്‍ വ്യാപിച്ചു കിടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആറ് വര്‍ഷത്തോളം നിരന്തരമായി ചൊവയേക്കുറിച്ച് നിരീകക്ഷണം നടത്തിയാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ വിവരം കണ്ടെത്തിയത്. ചൊവ്വയുടെ വടക്കന്‍ അര്‍ധഗോളത്തിന്റെ പകുതിയോളം ഈ സമുദ്രത്തിന്റെ അടിയിലായിരുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പറയുന്നത്. 1.6 കിലോമീറ്റര്‍ ശരാശരി ആഴമുള്ള സമുദ്രത്തില്‍ 20 ദശലക്ഷം ക്യുബിക് കിലോമീറ്റര്‍ ജലമാണ് ഉണ്ടായിരുന്നതെന്നും ചൊവ്വയെ മുഴുവനായും മൂടപ്പെടാന്‍ ഇത്രയും ജലം കൊണ്ട് സാധിക്കുമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. നേരത്തെ ചൊവ്വയില്‍ സമുദ്രമുണ്ടായിരുന്ന സമയതെ ഗ്രഹത്തിന്റെ രൂഊപമാണ് ചിത്രത്തില്‍. നാസയുടെ ചിത്രമാണിത്.
എന്നാല്‍ ഈ ജലം എങ്ങനെ അപ്രത്യക്ഷമായിന്‍ എന്നതിന് വിശദീകരണമില്ല. അത് ഒരുപക്ഷെ ബഹിരാകാശത്തേക്ക് ചോര്‍ന്ന് പോയതാകാമെന്നാണ് നാസപറയുന്നത്. ഏതായാലും ഈ മഹാസമുദ്രത്തിലെ 87 ശതമാനം ജലവും ശൂന്യാകാശത്തിലേക്ക് ചേര്‍ന്നതായാണ് നാസ പറയുന്നത്. എങ്ങനെ ഇത് സംഭവിച്ചു എന്നതിന് വിശദീകരണമില്ല. ഒരുപക്ഷെ ചൊവ്വയുടെ അന്തരീക്ഷ സാന്ദ്രത കുറഞ്ഞത് കാരണം സൂര്യതാപത്താല്‍ നഷ്ടപ്പെട്ടതാകാമെന്നും ഗുരുത്വാകര്‍ഷണം കുറഞ്ഞിരുന്നതിനാല്‍ ഈ നഷ്ടപ്പെടല്‍ തടയാന്‍ ചൊവ്വയ്ക്ക് സാധിക്കാതെ പോയതുമാണ് ഈ സമുദ്രം അപ്രത്യക്ഷമാകാന്‍ കാരണമെന്ന് കരുതുന്നു.
നേരത്തെ ചൊവ്വയില്‍ ജീവന്‍ നിലനിന്നിരിക്കാമെന്ന നാസയുടെ റിപ്പോര്‍ട്ടും വന്നിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തില്‍ മീഥൈന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് നാസ ഈ നിഗമനത്തിലെത്തിയത്. ചൊവ്വയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ക്യൂരിയോസിറ്റി റോബോട്ട് ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ മീഥൈന്‍ സാന്നിധ്യം ഉയര്‍ന്നുവന്നതായി സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍യാനും ചൊവ്വയുടെ അനതരീക്ഷത്തില്‍ മീഥേന്‍ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.