2012 ല്‍ ബഹിരാകാശ ഗവേഷകര്‍ ചൊവ്വയ്ടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയ മൂടല്‍മഞ്ഞിനേക്കുറിച്ച് വിശദീകരിക്കാനാകാതെ നാസയും ശാസ്ത്രലോകവും കുഴയുന്നു. ഗുരുത്വാകര്‍ഷണം കുറവായതിനാല്‍ അന്തരീക്ഷം നാമമാത്രമായ ചൊവ്വയില്‍ എങ്ങനെ മൂടല്‍മഞ്ഞ് ഉണ്ടായി എന്ന് യുക്തിപൂര്‍വമായ വിശദീകരണം ഇതുവരെ കണ്ടെത്താന്‍ നാസയ്ക്ക് കഴിഞ്ഞിട്ടില്ല.
നാസയുടെ ചൊവ്വയിലെ പര്യവേക്ഷണം വാഹനമായ ക്യൂരിയോസിറ്റി ഉപയോഗിച്ച് വിവര ശേഖരണം നടത്താന്‍ നാസ ശ്രമിച്ചു എങ്കിലും അതും ഫലവത്തായില്ല. 2012ല്‍ കണ്ട ഈ പ്രതിഭാസം 10 ദിവസങ്ങളോളം നീണ്ടു നിന്നു. എന്നാല്‍ അതിനിടയില്‍ എന്താണ് ഇതെന്ന് കണ്ടെത്താന്‍ നാസയ്ക്ക് കഴിഞ്ഞില്ല. ഇതിനായി ചൊവ്വയുടെ 1,000 കിലോമീറ്റര്‍ ചുറ്റളവിലുള്ള ചിത്രങ്ങളെടുത്താണു സമസ്യക്കു പരിഹാരം തേടാന്‍ ശാസ്‌ത്രലോകം ശ്രമിച്ചത്.