2014 ജൂലൈ 17 ആംസ്റ്റർഡാമിൽ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരിച്ച വിമാനം തകർന്നു വീണതിനു പിന്നിൽ റഷ്യയുടെ മിസൈലുകളാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. റഷ്യൻ സൈന്യത്തിന്റെ മിസൈലാണ് വിമാനം തകർത്തത് എന്ന് ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രെയ്ന്‍ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘം കണ്ടെത്തി.
റഷ്യയുടെ 53ആം ആന്റി എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നുമാണ് മിസൈൽ വിക്ഷേപിച്ചത് എന്നാണ് അന്വേഷണ് സംഘത്തിന്റെ നിഗമനം. ബക് മിസൈലുകൾ ആണ് വിമാനം തകർന്നു വീഴാൻ കാരണം എന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. എന്നാൽ എവിടെ നിന്നുമാണ് മിസൈൽ വിക്ഷേപിച്ചത് എന്ന് വ്യക്തമാക്കാൻ അന്ന് സാധിച്ചിരുന്നില്ല.