സൌദിയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു
സൌദി അറേബ്യയില്‍ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45), കുഞ്ഞിമോൻ (41) എന്നിവരാണ് മരിച്ചത്. റിയാദിലെ അൽ ഖർജിലാണ് അപകടം നടന്നത്.
ഇവർ സഞ്ചരിച്ച വാനിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശി മുഹമ്മദ് സാജിദ് അടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുർച്ചെയാണ് സംഭവം നടന്നത്.