അവതാരകന്‍ പീഡനവീരനായി; പീഡിപ്പിച്ചത് 500 കുട്ടികളെ

തിങ്കള്‍, 2 ജൂണ്‍ 2014 (14:17 IST)
ബ്രിട്ടന്‍ കണ്ട ഏറ്റവും വലിയ പീഡകനായ മുന്‍ ബിബിസി അവതാരകന്‍ ജിമ്മി സാവിലെ ലൈംഗികാതിക്രമത്തിനിരകളാക്കിയ കുട്ടികളുടെ എണ്ണം 500 കവിയുമെന്ന് പുതിയ റിപ്പോര്‍ട്ട്.

1940 മുതല്‍ 2007 വരെ നീണ്ടു നിന്ന പീഡനങ്ങള്‍ നടന്നത്  ബിബിസിയുടെ ഓഫിസുകള്‍ മുതല്‍ സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ചും വരെ പീഡനം നടന്നു. 13നും 15നും ഇടയിലുള്ള കുട്ടികളാണ് ജിമ്മി സാവിയുടെ ഇരകള്‍. ഇതിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് രണ്ടു വയസായിരുന്നു. പീഡത്തിന്‍റെ ഇരകളില്‍ മിക്കവര്‍ക്കും ഇപ്പോള്‍ 40തിനടുത്തോ അതിനു മുകളിലോ പ്രായമുണ്ട്.

1988ല്‍ ബ്രാഡ്മൂറിലെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ സിവില്‍ സര്‍വന്‍റായി സാവിലെയെ നിയമിച്ചിരുന്നു. ആശുപത്രിയിലെ രോഗികള്‍ക്ക് പാട്ടു പാടി കേള്‍പ്പിക്കാനായി തന്‍റെ 14ലാമത്തെ വയസ്സില്‍ സാവിലെ കൂട്ടിക്കൊണ്ടുപോയെന്നും അവിടെ വെച്ച് പീഡനത്തിനിരയാക്കിയെന്നും ഒരു സ്ത്രീ വെളിപ്പെടുത്തിയതായി ബിബിസി റിപോര്‍ട്ട് ചെയ്തു.
2011 ഒക്ടോബറില്‍ മരണമടഞ്ഞതിനുശേഷമാണ് ഈ കൊടും കുറ്റവാളിയെ കുറിച്ച് പുറംലോകം കൂടുതല്‍ അറിയുന്നത്. പനോരമക്കു വേണ്ടി എന്‍എസ്പിസിസി നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിന്‍റെ നടുക്കമുളവാക്കുന്ന വ്യാപ്തി പുറംലോകമറിഞ്ഞത്.

വെബ്ദുനിയ വായിക്കുക