ബ്രിട്ടന്റെ എണ്ണ ശേഖരം തീരുന്നു

ശനി, 17 മെയ് 2014 (15:47 IST)
അഞ്ചു വര്‍ഷം ഉപയോഗിക്കാനുള്ള എണ്ണയെ ബ്രിട്ടന്റെ കൈവശം ഇനി അവശേഷിക്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്. എണ്ണ, പ്രകൃതി വാതക ശേഖരങ്ങള്‍ ഇനി അവരുടെ പക്കല്‍ നാമ മാത്രമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളും സമാന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. യുകെയുടെ കരുതല്‍ എണ്ണ ശേഖരം 5.2 വര്‍ഷത്തേക്കു മാത്രമെ കാണു. കല്‍ക്കരി 4.5 വര്‍ഷവും പ്രകൃതിവാതകം മൂന്നുവര്‍ഷവും ആകുന്നതോടെ തീരും.

ഫ്രാന്‍സിന് ഒരു വര്‍ഷത്തേക്കു മാത്രമാണ് എണ്ണ ശേഖരമുള്ളത്. കല്‍ക്കരി 4.5 വര്‍ഷത്തേക്ക് ബാക്കിയുണ്ട്. കൂട്ടത്തില്‍ ജര്‍മ്മനിയാണ് മെച്ചം. 250 വര്‍ഷത്തേക്കുള്ള കല്‍ക്കരി ശേഖരം രാജ്യത്തിനുണ്ട്.

വെബ്ദുനിയ വായിക്കുക