ആഭ്യന്തര സംഘര്‍ഷത്തില്‍ ലിബിയയില്‍ 50പേര്‍ കൊല്ലപ്പെട്ടു
2011-ല്‍ ഗദ്ദാഫി ഭരണം അവസാനിച്ചതിനുശേഷം ലിബിയയില്‍ തുടരുന്ന ആഭ്യന്തരസംഘര്‍ഷത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ലിബിയയിലെ ട്രിപ്പോളിയിലുണ്ടായ ഏറ്റുമുട്ടലിലും റോക്കറ്റാക്രമണത്തിലുമാണ് ഇത്രയും പേര്‍ മരിച്ചത്.
അതേസമയം തലസ്ഥാനമായ ട്രിപ്പോളിയിലും കിഴക്കന്‍നഗരമായ ബന്‍ഗാസിയിലും യുദ്ധസമാനമായ അന്തരീക്ഷമാണ്. പലയിടത്തും ചെറിയ സ്‌ഫോടനങ്ങളും വെടിയൊച്ചകളുമാണ് നടക്കുകയാണ്.
കഴിഞ്ഞ ദിവസം ട്രിപ്പോളി വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ലിബിയയിലേക്കുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.