‘ലെഗ് സെല്‍ഫികള്‍’ പോസ്റ്റ് ചെയ്ത് വിദ്യാര്‍ത്ഥിനികളുടെ വ്യത്യസ്ത പ്രതിഷേധം

ബുധന്‍, 20 മെയ് 2015 (16:01 IST)
അള്‍ജീരിയയില്‍ വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. അള്‍ജീരിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് അള്‍ജിയേഴ്‌സിലെ വിദ്യാര്‍ത്ഥിനികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗ്‌നമായ കാലുകള്‍ കാണിക്കുന്ന സെല്‍ഫികള്‍ -ലെഗ് സെല്‍ഫികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ഇവിടുത്തെ നിയമ വിഭാഗത്തിലെ വിദ്യാര്‍ത്ഥിയെ മിനിസ്‌കര്‍ട്ട് ധരിച്ചെത്തിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കോളേജ് അധികൃതര്‍ അനുവദിക്കാത്തതാണ് വിദ്യാര്‍ത്ഥിനികളെ പ്രകോപിപ്പിച്ചത്. കോളേജിലെ നിയമം അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ മാന്യവും മര്യാദയുമുള്ള വസ്ത്രം ധരിച്ചെത്തണമെന്നും. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്.

കോളേജ് അധികൃതരുടെ നടപടിയ്ക്കെതിരെ  ഫേസ് ബുക്കില്‍ പുതിയൊരു പേജ് തുടങ്ങി ലെഗ് സെല്‍ഫികള്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. എന്റെ മാന്യത നിശ്ചയിക്കുന്നത് എന്റെ വസ്ത്രത്തിന്റെ നീളമല്ല എന്ന പേരിലായിരുന്നു പേജ്. പേജ് ഇതിനോടകം വൈറലായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക