പത്തുവയസുകാരി ചാവേറായി; സ്ഫോടനത്തില്‍ നൈജീരിയയില്‍ 16 പേര്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 27 ജൂലൈ 2015 (14:36 IST)
പത്തുവയസുകാരി ചാവേറായി പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ വടക്ക് - കിഴക്കന്‍ മേഖലകളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റു.
 
ദമാതുരു നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്ഫോടനം ഉണ്ടായതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
 
അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെറ്റുത്തിട്ടില്ല. എന്നാല്‍,  സംഭവത്തിനു പിന്നില്‍ ബോകോഹറാം ആണെന്ന് സംശയിക്കുന്നുണ്ട്. 
 
ഈദ് ദിന പ്രാര്‍ത്ഥനകള്‍ക്കായി കാത്തിരുന്നവര്‍ക്ക് ഇടയില്‍ രണ്ട് സ്ത്രീ ചാവേറുകള്‍ പൊട്ടിത്തെറിച്ച് ഒമ്പതുപേര്‍ മരിച്ചതിനു ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പേയാണ് ഈ ആക്രമണം.

വെബ്ദുനിയ വായിക്കുക