ഹിതപരിശോധന: റഷ്യന്‍ അനുകൂലികള്‍ക്ക് വിജയം
ഉക്രൈനിലെ രണ്ട് നഗരങ്ങളില്‍ റഷ്യന്‍ അനുകൂലികള്‍ നടത്തിയ ഹിതപരിശോധനയില്‍ റഷ്യന്‍ അനുകൂലികള്‍ക്ക് വിജയം. നിരവധി എതിര്‍പ്പിനിടയിലാണ് ഹിതപരിശോധന നടന്നത്.
വോട്ടെടുപ്പില്‍ 89 ശതമാനം പേര്‍ സ്വയംഭരണ അവകാശത്തെ പിന്തുണച്ചതായി റഷ്യന്‍ അനുകൂലികള്‍ അറിയിച്ചു. ലുഹാന്‍സ്‌ക് മേഖലയിലെ പരിശോധനാ ഫലം അറിഞ്ഞിട്ടില്ല. ലുഹാന്‍സ്‌ക്കയും വിഘടന വാദികള്‍ക്ക് അനുകൂലമാകാനാണ് നിലവിലെ സാധ്യത.
ഉക്രൈന്‍ പ്രസിഡന്റ് ഒലക്‌സാണ്ടര്‍ ടര്‍ചിനോവ് ഹിതപരിശോധനയെ എതിര്‍ത്തിരുന്നു. യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഈ നടപടി നിയമ വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഹിതപരിശോധന മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.