കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം
കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും തീവ്രവാദി ആക്രമണം. എയര്‍പോര്‍ട്ടിനു പുറത്തുള്ള സുരക്ഷാ ചെക്ക് പോസ്റ്റിനും എയര്‍പോര്‍ട്ട് സെക്ക്യൂരിറ്റി ഫോഴ്സിനും (എഎസ്എഫ്) നേരെയാണ് ആക്രമണം നടക്കുന്നത്. ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
എയര്‍പോര്‍ട്ട് കോംപ്ളക്സില്‍ തീവ്രവാദികളും പാക് സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവിടെ നിന്നും വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലര്‍ക്കും ഗുരുതരമായ പരുക്കുകള്‍ പറ്റിയെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.