വൈദ്യുതി നിലച്ചു; അഞ്ച് പിഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
കറാച്ചിയിലെ ഒരു ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന അഞ്ച് പിഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു.
വൈദ്യുതി പുന:സ്ഥാപിക്കുന്നതിനോ കുട്ടികള്‍ക്ക് പ്രാണവായു നല്കുവാനോ ആശുപ്ത്രി അധികൃതര്‍ താല്‍പ്പര്യം കാണിച്ചില്ലെന്നും അവരുടെ അനാസ്ഥയാണ് കുട്ടികള്‍ മരിക്കുന്നതിന് കാരണമായി തീര്‍ന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കഴിഞ്ഞയാഴ്ച ഈ ആസ്പത്രിയില്‍ രണ്ട് കുട്ടികള്‍ മരിച്ചത് തീവ്രപരിചരണ വിഭാഗത്തിലെ വൈദ്യുതി നിലച്ചതു മൂലമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. അഞ്ച് കുട്ടികള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് സിന്ധ് ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.