അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. അദ്ദേഹത്തിന് ചെറിയ രോഗ ലക്ഷണങ്ങളാണ് ഉള്ളതെന്നും വൈറ്റ് ഹൗസില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളെല്ലാം ഇവിടെയിരുന്നുതന്നെ നിര്‍വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.