തീവ്രവാദികള്‍ വിട്ടയച്ചിട്ടും യസീദി യുവതികള്‍ക്ക് രക്ഷയില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നു

തിങ്കള്‍, 27 ഏപ്രില്‍ 2015 (16:27 IST)
ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതരായ യസീദി യുവതികള്‍ തങ്ങളുടെ കടുത്ത മതനിയമങ്ങള്‍ മൂലം ബഹിസ്കൃതരാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌ തീവ്രവാദികള്‍ സ്വതന്ത്രരാക്കിയ യസീദി യുവതികളില്‍ പലരും ഗര്‍ഭിണികളായ നിലയിലാണ്‌ തിരിച്ചുവന്നത്. ഇവരെ യസീദി സമൂഹത്തില്‍ ഉള്‍പ്പെടുത്താന്‍ ഇവരുടെ മതവിശ്വാസത്തിലെ വ്യവസ്ഥകള്‍ പ്രതികൂലമാകുന്നത് യുവതികളെ കുഴക്കിയിട്ടുണ്ട്. 40,000 യസീദി യുവതികളെയാണ്‌ തീവ്രവാദികള്‍ ലൈംഗികാടിമകള്‍ ആയി സീഞ്ഞാറില്‍ നിന്നും പിടിച്ചുകൊണ്ടുപോയത്‌. ഇവരില്‍ നിന്നും രക്ഷപ്പെട്ട 20 ലധികം സ്‌ത്രീകളാണ്‌ നേരിടേണ്ടി വരുന്ന ദുരിതം പുറംലോകത്തെ അറിയിച്ചത്‌.

യസീദി മതത്തില്‍ വിശ്വാസങ്ങള്‍ പ്രകാരം ഇവര്‍ തിരികെ ചെന്നാല്‍ കടുത്ത സമൂഹ നിന്ദയ്ക്ക് ഇരയാകേണ്ടി വരും. അതിനാല്‍ പലരും ആത്മഹത്യ ചെയ്യാനും സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിനും വിധേയരാകുന്നതായാണ് വാര്‍ത്തകള്‍. കൂടാതെ കന്യകയല്ലാതെ തിരികെ എത്തിയാല്‍  ബഹിഷ്കൃതയാകുമെന്നതിനാല്‍ യുവതികള്‍ വ്യാപകമായി കന്യാചര്‍മ്മം പിടുപ്പിക്കല്‍ ശസ്‌ത്രക്രിയയ്‌ക്കും വിധേയരാകുന്നതായി റിപ്പൊര്‍ട്ടുകളുണ്ട്. ബലാത്സംഗത്തിനിരയായ എട്ടു വയസ്സുകാരികളെ പോലും പഴയപടിയാക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്ക് തയ്യാറാക്കുന്നതായും വിവരങ്ങളുണ്ട്.

തീവ്രവാദികളുടെ പീഡനങ്ങള്‍ക്ക് പുറമെ സ്വന്തം സമുദായത്തിന്റെ അപമാനവും നിന്ദയും സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. കടുത്ത ലൈഗിക പീഡനങ്ങളാണ് യുവതികള്‍ക്ക് നേരിടേണ്ടിവന്നത്. ഒരുദിവസം പത്ത് തവണയിലധികം യുവതികള്‍ തീവ്രവാദികളാല്‍ ബലാത്സംഗത്തിനിരയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക