ഐ എസ് ആക്രമണത്തില്‍ 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
ഐ എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ റമാദിയിലാണ് സംഭവം.
വടക്കന്‍ റമാദിയിലെ പത്താം സൈനിക ആര്‍മിയുടെ ഡിവിഷനിലേക്ക് മൂന്ന് പേരടങ്ങുന്ന ചാവേര്‍ സംഘം സ്ഫോടക വസ്തുക്കള്‍ അടങ്ങുന്ന കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ ഇറാഖ് സൈനികര്‍ വന്‍ ആക്രമണങ്ങള്‍ നടത്തി ഒട്ടേറെ ഐ എസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായിട്ടാണ് ഇപ്പോള്‍ ഐ എസിന്റെ ഈ ആക്രമണം.
കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സൈനിക നടപടിയിൽ വലിയ പട്ടണമായ റമാദി ഇറാഖ് സേന മോചിപ്പിക്കുകയും അവിടുത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടെടുക്കുകയും ചെയ്തിരുന്നു.