ഐ‌എസ് ഭീഷണി; ഒബാമയുടെ തലയറുക്കും, യുഎസിനെ ഖിലാഫത്താക്കും

വ്യാഴം, 29 ജനുവരി 2015 (11:40 IST)
ലോകമാകെ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കപ്പെടുന്നത് സ്വപ്നം കണ്ട് നടക്കുന്ന ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരര്‍ അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. അമേരിക്കയെ ഇസ്ലാമിക രാജ്യമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ തല വൈറ്റ് ഹൌസില്‍ വച്ചുതന്നെ അറുത്തുമാറ്റുമെന്നും പറയുന്ന ഭീഷണി സന്ദേശം ഐ‌‌എസ് പുറത്തു വിട്ടു. കൂടാതെ ഇറാഖിലും സിറിയയിലും അമേരിക്കയോടൊപ്പം ഐ‌എസ് വിരുദ്ധ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന  ഫ്രാന്‍സിലും ബെല്‍ജിയത്തിലും കാര്‍ബോംബാക്രമണങ്ങള്‍ നടത്തുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
 
കുര്‍ദ്ദ് പോരാളിയെ മുട്ട് കുത്തിച്ച് നിര്‍ത്തി പിറകില്‍ മൂന്ന് ഐഎസ് ഭീകര്‍ നില്‍ക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. ഇസ്ലാമിനെ എതിര്‍ക്കുന്ന എല്ലാവരുടെയും വിധി ഇതാണ്. ഞങ്ങള്‍ യുഎസില്‍ എത്തുമെന്ന് ഒബാമ മനസ്സിലാക്കൂ. വൈറ്റ്ഹൌസില്‍ വച്ചുതന്നെ നിങ്ങളുടെ തലയറുക്കും. അങ്ങനെ യുഎസിനെ ഒരു ഇസ്ലാം രാജ്യമാക്കി മാറ്റും. ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഉള്ള സന്ദേശവും ഇതാണ്. കാര്‍ ബോംബുകളുമായും സ്ഫോടന വസ്തുക്കളുമായും ഞങ്ങള്‍ നിങ്ങളുടെയും അടുത്തെത്തും. നിങ്ങളുടെ തലകളും ഞങ്ങള്‍ അറുക്കും- ഇതാണ് സന്ദേശം.
 
അതേസമയം ഭീഷണിയേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ചാര്‍ലി ഹെബ്ദൊ ആക്രമണം നടന്നതിനു പിന്നാലെ ഇതില്‍ നിന്ന് ആവേശം പൂണ്ട് സമാനമായ ആക്രമണങ്ങള്‍ അമേരിക്കയിലും സഖ്യ കക്ഷി രാജ്യങ്ങളിലും നടത്താന്‍ ഐ‌എസ് പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക