ഇറാഖില്‍ ആക്രമണം തുടരുന്നു; വിമതര്‍ നഗരം പിടിച്ചെടുത്തു

ബുധന്‍, 11 ജൂണ്‍ 2014 (09:01 IST)
ആക്രമണം തുടരുന്ന ഇറാഖില്‍ വടക്കന്‍ പ്രവിശ്യയായ നിനേവയുടെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തു. നഗരത്തിലേക്ക് ഇരച്ചുകയറിയ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ദ ലെവന്‍ സായുധസംഘം നിരവധി തടവുകാരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. പ്രവിശ്യാ തലസ്ഥാനമായ മൂസിലില്‍ വിമതരും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.

നഗരവും സര്‍ക്കാര്‍ ആസ്ഥാനവും ടെലിവിഷന്‍ സ്റ്റേഷനുകളും ജയിലുകളും വിമതരുടെ പിടിയിലായി. നഗരത്തിലെ ജയിലുകളില്‍നിന്ന് 1400 തടവുകാരെ അവര്‍ മോചിപ്പിച്ചതായി അസോസിയേറ്റ്സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 3,000 തടവുകാരെ മോചിപ്പിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക