ഇന്ത്യ യുഎന്നില്‍ പറഞ്ഞത് സത്യം; ഭീകരരോട് ദയ തോന്നിയ പാകിസ്ഥാന്‍ രഹസ്യമായി നടപ്പാക്കിയ ഇടപാട് പുറത്ത്
കശ്‌മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ സിന്ധുനദീജല കരാറിൽ നിന്നു പിൻമാറാനുള്ള ഇന്ത്യയുടെ നീക്കത്തില്‍ സമ്മര്‍ദ്ദത്തിലായ പാകിസ്ഥാന്‍ ഭീകരപ്രവർത്തകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. പാക് സെൻട്രൽ ബാങ്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
യുഎന്നില്‍ ഇന്ത്യ പാക് ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയതിനേത്തുടര്‍ന്നാണ് താല്‍ക്കാലികമായി തീവ്രവാദ വിരുദ്ധ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ പട്ടിക ചേർത്തിരിക്കുന്ന 2,021 പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്.
ഇത്രയും ഭീകരരുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് സ്ഥിരം തലവേദനയുണ്ടാക്കുന്ന ലെഷ്‌കർ ഭീകരൻ ഹാഫിസ് സെയ്‌ദിന്റെ അക്കൌണ്ട് മരവിപ്പിച്ചിട്ടില്ല. പാക് അനുകൂല വിഘടനവാദികളുടെയും അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക് ഭീകരസംഘടനകളുടെയും അക്കൌണ്ടുകള്‍ മരവിപ്പിച്ചിട്ടില്ല.