ലൈംഗിക സംതൃപ്തിയുള്ള രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം എട്ടാമത് !
വെള്ളി, 15 മെയ് 2015 (12:27 IST)
ലോകത്ത് ഏറ്റവും ലൈംഗിക സംതൃപ്തിയുള്ള ആളുകള്‍ താമസിക്കുന്ന 12 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എട്ടാമത്. 26 രാജ്യങ്ങളിള്‍ നിന്നുമുള്ള 16 വയസിള്‍ മുകളിലുള്ളവരില്‍ ഡ്യൂറക്സ് ഗ്ലോബള്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തില്‍ 26,000 ആളുകളില്‍ 44 ശതമാനം ആളുകള്‍ മാത്രമാണ് സംതൃപ്തമായ ലൈംഗികജീവിതം നയിക്കുന്നതെന്ന് പറയുന്നു. ഓള്‍ട്ടര്‍നെറ്റ് എന്ന സൈറ്റിള് 12 രാജ്യങ്ങളുടെ പേരും വ്യക്തമായ വിവരങ്ങളും നള്‍കിയിട്ടുണ്ട്.
സര്‍വ്വേയില്‍ സ്വിറ്റ്സര്‍ലാന്‍ഡ്, സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങളാണ് പട്ടികയിള്‍ മുന്നില്‍ നില്‍ക്കുന്നത്. നാല് മുതള്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ ബ്രസീള്, ഗ്രീസ്, നെതര്‍ലാന്റ്സ്, മെക്സികോ എന്നീ രാജ്യങ്ങളാണുള്ളത്. ഓസ്ട്രേലിയ, നൈജീരിയ, ജര്‍മ്മനി, ചൈന എന്നിവയാണ് അവസാന നാല് സ്ഥാനങ്ങളിള്‍. അമേരിക്കയും ബ്രിട്ടണും ലിസ്റ്റിള്‍ ഏഴയലത്ത് പോലുമില്ല.