കുവൈത്ത് കേരള ഇസ് ലാഹി സെന്റര് ജൂണ് 27ന് (ശനിയാഴ്ച) വൈകീട്ട് 4.30 ന് കുവൈത്ത് സിറ്റി മസ്ജിദ് അല് കബീറില് വെച്ച് കേന്ദ്ര സമൂഹ നോമ്പുതുറയും പഠന സംഗമവും സംഘടിപ്പിക്കും. സംഗമത്തില് കുവൈത്ത് ഔക്വാഫ് മന്ത്രാലയത്തിന്റെ അതിഥികളായി കുവൈത്തിലെത്തിയ കേരളത്തിലെ പ്രമുഖ ഇസ് ലാഹി പ്രഭാഷകരായ സി.എം. സാബിര് നവാസ് മദനി , അബ്ദുല് റഷീദ് കൊടക്കാട്, ശബീബ് സ്വലാഹി , മഅഷൂഖ് സ്വലാഹി എന്നിവര് ക്ലാസ്സുകള്‍ നയിക്കും.
ഔക്വാഫ് മന്ത്രാലയ പ്രതിനിധികളും കുവൈത്തിലെ മറ്റു പൌരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും വാഹന സൌകര്യമേര്പ്പെടുത്തിയിട്ടുണ്ടെന്ന് സെന്റര് ഭാരവാഹികള് അറിയിച്ചു. കൂടാതെ സ്ത്രീകള്ക്ക് പ്രത്യേക സൌകര്യമേര്പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 90993775, 97895580, 97240225, 23915217, 24342948 എന്നീ നമ്പറുകളില്‍ ബന്ടപ്പെടാവുന്നതാണ്.