ഇന്ത്യക്കാരനായ അദ്ധ്യാപകന് 12 കോടിയുടെ ഫെലോഷിപ്പ്

ഞായര്‍, 4 മെയ് 2014 (12:10 IST)
ഇന്ത്യക്കാരനായ അദ്ധ്യാപകന് 12 കോടിയുടെ ഫെലോഷിപ്പ്.  ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാലയിലെ രവീന്ദര്‍ ദഹിയയാണ് ഈ പുരസ്കാരത്തിന് അര്‍ഹനായത്.  

ബ്രിട്ടനിലെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള എട്ട് അദ്ധ്യാപകരെയാണ് എണ്‍ജിനീയറിംഗ് "ഫെലോഷിപ്പ് ഫോര്‍ ഗ്രോത്ത് " എന്ന പേരിലുള്ള ഫെലോഷിപ്പുകള്‍ക്കായി തിരഞ്ഞെടുത്തത്.

ശാസ്ത്ര ഗവേഷണത്തില്‍ ബ്രിട്ടനെ മുണ്‍പന്തിയിലെത്തിക്കുന്നതിനുള്ള ഗവേഷണത്തിനായി വ്യക്തികളെ തിരഞ്ഞെടുക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഫിസിക്കല്‍ സയണ്‍സസ് റിസര്‍ച്ച് കൗണ്‍സിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ ഇലക്‌ട്രോണിക്‌സ് ആണ്‍ഡ് നാനോസ്കെയില്‍ എണ്‍ജിനീയറിംഗ് വിഭാഗത്തിലാണ് അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്യുന്നത്. റോബോട്ടുകള്‍ക്ക് ച‌ര്‍മ്മം നിര്‍മ്മിക്കുന്നതിനെക്കുറിച്ചായിരിക്കും ഇനി അദ്ദേഹം ഗവേഷണം നടത്തണം.


വെബ്ദുനിയ വായിക്കുക