“ഫെംസൈക്ലോപീഡിയ “ എക്സിബിഷന്‍ ചെന്നൈ

വെള്ളി, 17 മാര്‍ച്ച് 2017 (11:28 IST)
വനിതാ ഹിസ്റ്റ്‌റി മാസത്തിന്റെ ഭാഗമായി യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയിൽ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. റെഡ് എലിഫന്റ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഫെംസൈക്ലോപീഡിയ എന്ന പേരില്‍ മാര്‍ച്ച് 31 നാണ് ഇത് സംഘടിപ്പിക്കുന്നത്. 
 
ഈ എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ അമേരിക്കയിലെയും ഇന്ത്യയിലെയു 30 ജോടി സ്‌ത്രീകളെ കുറിച്ചുള്ള വര്‍ണ്ണന റെഡ് എലിഫന്റ് ഫൗണ്ടേഷന്റെ നിര്‍മ്മാതാവും അദ്ധ്യക്ഷനുമായ എം എസ് കാര്‍ത്തികേയന്‍ സംഭാവന ചെയ്തിട്ടുണ്ട്.
 
അണ്ണാശാലയിലുള്ള യു എസ് കണ്‍സുലേറ്റ് ജനറലിലാണ് പ്രദര്‍ശനം നടക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 4.00 വരെയാണ് പ്രദര്‍ശനം.
 
അമേരിക്കയില്‍ വനിതാ ഹിസ്റ്ററി മാസം ആഘോഷിക്കുന്നത് മര്‍ച്ച് മാസത്തിലാണ്. മര്‍ച്ച് മാസത്തിലെ ഈ ദിനം പ്രഖ്യാപിക്കന്ന വേളയില്‍ സ്‌ത്രീകളുടെ അവകാശത്തിനു വേണ്ടി അമേരിക്ക നിരന്തരം ശ്രമിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്  ഡൊണള്‍ഡ് ട്രം‌പ് ചൂണ്ടിക്കാട്ടി.
 

വെബ്ദുനിയ വായിക്കുക