പാകിസ്ഥാന്‍ വെടിവച്ചിട്ട ഡ്രോണ്‍ തങ്ങള്‍ ഏതെങ്കിലും രാജ്യത്തിനു വിറ്റതല്ലെന്ന് ചൈനീസ് കമ്പനി
ബുധന്‍, 22 ജൂലൈ 2015 (14:45 IST)
പാകിസ്ഥാന്‍ വെടിവച്ചിട്ട ആളില്ലാ വിമാനം തങ്ങള്‍ ഏതെങ്കിലും രാജ്യത്തെ ഗവണമെന്റുകള്‍ക്ക് വിറ്റതല്ലെന്ന് ചൈനീസ് ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഡിജെഐ അറിയിച്ചു. ജൂലൈ 15നാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വച്ച് പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ചിട്ടത്. ഇത് ഇന്ത്യ ചാരപ്രവര്‍ത്തനം നടത്താന്‍ അയച്ചതാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാക്കിയിരുന്നു.
എന്നാല്‍ ഇത് തങ്ങളുടേതല്ലെന്നും ചൈനീസ് നിര്‍മ്മിതമായ ഇവ പാകിസ്ഥാന്റേതാകാമെന്നുമാണ് ഇന്ത്യ പറഞ്ഞത്. ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഇവ ചൈനീസ് കമ്പനിയായ ഡിജെഐയുടെ ഫാന്റം-3 എന്ന ഡ്രോണ്‍ ആണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഡ്രോണ്‍ നിര്‍മ്മാതാക്കള്‍ പ്രസ്താവന പുറത്തിറക്കിയത്.
ഒരു സര്‍ക്കാരുകളും തങ്ങളുമായി നേരിട്ട് ഇടപാട് നടത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ ഡിജെഐ പറയുന്നത്. തങ്ങളുടെ വെബൈസൈറ്റില്‍കൂടി ആര്‍ക്കുവേണമെങ്കിലും എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കുന്നതാണ് ഇത്തരം ഡ്രോണുകളെന്നാണ് കമ്പനി പറയുന്നത്. ഡ്രോണ്‍ തങ്ങള്‍ അയച്ചതല്ല എന്ന ഇന്ത്യയുടെ വാദഗതികള്‍ക്ക് ഉറപ്പു നല്‍കുന്നതാണ് ചൈനീസ് കമ്പനിയുടെ പ്രസ്താവന.