സൌദിയിലെ ഫ്രീക്കന്മാരെ പൊലീസ് മര്യാദ പഠിപ്പിക്കുന്നു, മാന്യമായ രീതിയില്‍ വസ്‌ത്രം ധരിക്കണമെന്നും വൃത്തിയായി നടക്കണമെന്നുള്ള നിര്‍ദേശം ലംഘിച്ചവരെയാണ് സൌദിയില്‍ മത പൊലീസ് പിടികൂടിയത്. താടിയും മുടിയും നീട്ടിവളര്‍ത്തി കളര്‍ ചെയ്‌ത നിലയില്‍ നടന്ന നാല്‍പ്പത് യുവാക്കളെ പൊലീസ് പിടികൂടി താടിയും മുടിയും വടിപ്പിച്ചു.
താടിയും മുടിയും നീട്ടിവളര്‍ത്തി കളര്‍ ചെയ്‌ത നിലയില്‍ നടന്ന നാല്‍പ്പത് യുവാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ഇവരുടെ താടിയും മുടിയും വടിച്ചശേഷം വിട്ടയക്കുകയായിരുന്നു. നേരത്തെ വസ്‌ത്രധാരണത്തില്‍ കടുത്ത നിര്‍ദേശങ്ങള്‍ സൌദി സര്‍ക്കാര്‍ നല്‍കിയിരുന്നു.
കീറിപ്പറിഞ്ഞ മോഡേണ്‍ വസ്‌ത്രങ്ങളും കൈയിലും കഴുത്തിലുമായി ധരിക്കുന്ന ചരടുകളും മാലകളും നേരത്തെ തന്നെ നിരോധിച്ചിരുന്നു. സൌദിക്കൊരു സംസ്‌കാരമുണ്ടെന്നും അത് ലംഘിക്കാന്‍ പാടില്ലെന്നും മാന്യമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നത് അതില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.