അതേസമയം സിറിയൻ സർക്കാർ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കൻ നടപടി. സിറിയൻ ആക്രമണത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സിറിയയിൽ നടത്തിയത് രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഈ തിരിച്ചടി ദേശീയ സുരക്ഷാ താൽപര്യത്തിന് ആവശ്യമായിരു എന്നാണ് ട്രംപ് വിശദമാക്കുന്നത്.
കുടാതെ സിറിയൻ സർക്കാർ സാധാരണ ജനങ്ങൾക്ക് നേരെ രാസായുധം ഉപയോഗിച്ചത് ക്രൂരമായ പ്രവർത്തിയാണെന്നും അമേരിക്ക നീതിക്ക് വേണ്ടിയാണ് നിലകൊള്ളുകയെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ സിറിയയ്ക്കു നേരെ സൈനിക നടപടിയുണ്ടായേക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക നടപടിക്ക് മുന്നോടിയായി അന്തിമ കൂടിയാലോചനകള്‍ പെന്റഗണും വൈറ്റ്ഹൗസും തമ്മില്‍ നടത്തിയിരുന്നു.