മൂക്കിനകത്തിട്ട് കുത്തി കഷ്ടപ്പെടണ്ട, കൊറോണ പരശോധനയ്ക്ക് ഇനി കുറച്ച് നിശ്വാസങ്ങള്‍ മതി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഫെബ്രുവരി 2022 (17:10 IST)
കൊറോണ പരശോധനയ്ക്ക് ഇനി കുറച്ച് നിശ്വാസങ്ങള്‍ മതിയെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ഗോദന്‍ബര്‍ഗിലെ ഗവേഷകരണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ ആന്‍ഡ് അദര്‍ റെസ്പിറേറ്ററി വൈറസ് എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂക്കിനുള്ളില്‍ നിന്നുവരുന്ന ചെറിയ ദ്രാവകണികകളില്‍ നിന്ന് വൈറസ് സാനിധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത് മൂക്കില്‍ നിന്ന് സ്വാബ് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഒഴുവാക്കുമെന്നും പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍