പിതാവ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മനംനൊന്ത് 13 കാരി ജീവനൊടുക്കി
പിതാവ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മനംനൊന്ത് 13 കാരി ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ടാകോമയിലാണ് സംഭവം. ഇസബെല്‍ ലക്‌സമന എന്ന പതിമൂന്നുകാരിയാണ് ആത്മഹത്യ ചെയ്തത്. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇസബലും പിതാവും തമ്മിലുള്ള സംഭാഷണമടങ്ങിയ വീഡിയോയാണ് പിതാവ് പോസ്റ്റ് ചെയ്തത്. മുടി മുറിച്ച് ഇസബല്‍ റോഡില്‍ ഇടുന്നതും പിതാവ് വഴക്കു പറയുന്നതുമാണ് വീഡിയോയിലുള്ളത്. ഈ രംഗങ്ങള്‍ ഓണ്‍ലൈനില്‍ വന്നതോടെയാണ് ഇതില്‍ മനം നൊന്ത് ഇസബല്‍ ജീവനൊടുക്കിയത്. പിതാവ് പറയുന്നുണ്ടെങ്കിലും ഇസബെന്‍ അനുസരിച്ചിരുന്നില്ല. ഇതു പുറം ലോകം കണ്ടതില്‍ മനം നൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുകള്‍ പിതാവിനെതിരെ പ്രതിഷേധ സൂചകമായി വെബ്‌സൈറ്റും ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.