വിമാനത്തില്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന് മുസ്ലീം എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി. എക്‌സ് പ്രസ് ജെറ്റ് എന്ന വിമാനക്കമ്പനിയിലെ ചാരി സ്റ്റാന്‍ലി എന്ന യുവതിക്കാണ് മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായത്. തന്റെ മതവിശ്വാസത്തിനെതിരാണെന്ന കാരത്തിലാണ് ഇവര്‍ മദ്യം വിളമ്പാന്‍ വിസമ്മതിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി എക്‌സ് പ്രസ് ജെറ്റ് വിമാനക്കമ്പനിയില്‍ ജോലിനോക്കിവരികയായിരുന്ന ചാരി. എന്നാല്‍ ഇവര്‍ കഴിഞ്ഞ വര്‍ഷം ഇസ്ലാം മതം സ്വീകരിച്ചു. പിന്നീട് മദ്യം വിളമ്പുന്നതും ഉപയോഗിക്കുന്നതും തന്റെ മതവിശ്വാസത്തിനെതിരാണെന്ന് മനസ്സിലാക്കിയ അവര്‍ ഇക്കാര്യം തന്റെ സൂപ്പര്‍വൈസറെ അറിയിച്ചു. എന്നാല്‍ മറ്റു ജോലിക്കാരുമായി ചേര്‍ന്ന് ഡ്യൂട്ടിയില്‍ ക്രമീകരണം വരുത്താനുള്ള നിര്‍ദേശമാണ് ലഭിച്ചത്. അതനുസരിച്ച് ഡ്യൂട്ടി ഭംഗിയായി മുന്നോട്ടുപോകവേ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നല്‍കിയ പരാതിയാണ് ജോലി ചാരിയുടെ ജോലി പോയത്.