ക്യൂബെക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ പ്രവേശിച്ച മൂന്നു തോക്കുധാരികൾ പ്രാർഥനയ്ക്ക് എത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തോക്കുധാരികളിൽ രണ്ട് പേർ പിടിയിലായതായി കനേഡിയൻ പൊലീസ് അറിയിച്ചു. എന്നാൽ പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.