21 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍
21 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ബി.എസ്.എഫ് ജവാനെ പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറാ(42)ണ് അറസ്റ്റിലായത്. കൃഷ്ണകുമാറിനെ കൂടാതെ പാലക്കാട് സ്വദേശി ഡേവിഡ് സാം ജോണ്‍ എന്നയാളും പിടിയിലായിട്ടുണ്ട്. ആയിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് കൃഷ്ണകുമാര്‍ ജോലി ചെയ്തുവന്നത്.
അതിര്‍ത്തിസേനയില്‍ ജോലി ചെയ്തുവരുന്ന കൃഷ്ണകുമാര്‍ ഈ ബന്ധം ഉപയോഗിച്ചാണ് കള്ളനോട്ട് കടത്തിയിരുന്നത്.ഇയാള്‍ രണ്ടു വര്‍ഷമായി മെഡിക്കല്‍ ലീവിലാണ്. എന്നാല്‍ കൃഷ്ണകുമാറിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.