ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം ഉള്‍പ്പട്ട ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടര്‍ ബിബിസി സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കാണ് അഭിമുഖം ബിബിസി ഫോര്‍ എന്ന ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. പ്രസ്തുത ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യരുതെന്ന് നേരത്തെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.അഭിമുഖം സംപ്രേഷണം ചെയ്താല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയും അഭിമുഖം സപ്രേഷണം ചെയ്യുന്നത് തടഞ്ഞിരുന്നു.
ഡല്‍ഹി കൂട്ട ബലാല്‍സംഗത്തിന്റെ പശ്ചാത്തലമായി ലെസ്ലി ഉദ് വിന്‍ തയ്യാറാക്കിയ ഇന്ത്യാസ് ഡോട്ടര്‍ അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിനു ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിലാണ് അഭിമുഖം സംപ്രേഷണം ചെയ്യാനാണ് ബിബിസി നിശ്ചയിച്ചിരുന്നത്. ഇന്ത്യയില്‍ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ സാഹചര്യത്തില്‍ സംപ്രേക്ഷണം നേരത്തെയാക്കുകയായിരുന്നെന്നാണ് സൂചന. ഡോക്യുമെന്റി നിര്‍മ്മിച്ച ലെസ്ലി ഉദ് വിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ് സിംഗുമായി നടത്തിയ അഭിമുഖത്തില്‍ മാനഭംഗം എതിര്‍ത്ത പെണ്‍കുട്ടിയാണു സംഭവത്തിനു ഉത്തരവാദിയെന്നും ബലാത്സംഗത്തെ എതിര്‍ക്കാതെ കീഴടങ്ങിയിരുന്നെങ്കില്‍ പെണ്‍കുട്ടി കൊല്ലപ്പെടില്ലായിരുന്നുവെന്നും കേസിലെ പ്രതി മുകേഷ് സിംഗ് പറഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.