തായ്‌ലന്‍ഡില്‍ വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു

വ്യാഴം, 15 മെയ് 2014 (14:25 IST)
തായ്‌ലന്‍ഡില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

പുലര്‍ച്ചെ മൂന്നു മണിക്ക് ട്രക്കില്‍ എത്തിയ അജ്ഞാതര്‍ പടിഞ്ഞാറന്‍ ബാങ്കോക്കിലെ ഭരണകേന്ദ്രത്തിനടുത്ത് പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ രണ്ടു തവണകളിലായി വെടി വെക്കുകയായിരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെയായി 24 പേര്‍ കൊല്ലപ്പെട്ടു.

വെബ്ദുനിയ വായിക്കുക