വിമതര്‍ ബഗ്ദാദിനരികെ; ഒബാമയുടെ കണ്ണ് ഇറാഖില്‍

ബുധന്‍, 18 ജൂണ്‍ 2014 (12:17 IST)
ഇറാഖിലെ വടക്കന്‍ മേഖലകള്‍ നിയന്ത്രണത്തിലാക്കിയ ഭീകരര്‍ തലസ്ഥാന നഗരമായ ബഗ്ദാദിനോട് അടുക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമേരിക്കന്‍ എംബസി സംരക്ഷിക്കുന്നതിന് യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ 275 സൈനികരെക്കൂടി ഇറാഖിലേക്ക് അയച്ചു. ഇതോടേ രാജ്യത്തിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി.

ഇറാഖില്‍ കുടുങ്ങിയിരിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കും എംബസിക്കും സംരക്ഷണം നല്‍കുന്നതിനായാണ് സൈന്യത്തെ അയച്ചതെന്നാണ് അമേരിക്കയുടെ വിശദീകരണം. അതെസമയം ആവശ്യമെങ്കില്‍ വിമതരെ നേരിടാനും സൈന്യം ഒരുക്കമാണെന്ന് യുഎസ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

സുന്നി സായുധ വിഭാഗമായ ഐഎസ്ഐഎസ് ബഗ്ദാദിനോട് അടുക്കുകയും നഗരത്തിന് 60 കിലോമീറ്റര്‍ അകലെയുള്ള ശിയാ ഭൂരിപക്ഷ പ്രദേശമായ ബാഖൂബയും ഭീകരര്‍ പിടിച്ചെടുത്തതോടെ കടുത്ത പോരാട്ടത്തിന് സാക്ഷിയാകുമെന്നുറപ്പായി. ബാഖൂബ പ്രവിശ്യ പിടിച്ചടക്കിയ വിമതര്‍ പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും  ഇവിടെയുണ്ടായിരുന്ന 44 തടവുകാരെ കൊലപ്പെടുത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക